Skip to content
Home » ദൃശ്യം 3 ജോർജ്കുട്ടിയുടെ മൂന്നാം വരവിൽ സസ്‌പെൻസുകൾ നിലനിർത്തി ട്രൈലെർ പുറത്ത്! ഇത്തവണ ജോർജ്കുട്ടി കുടുങ്ങുമോ?

ദൃശ്യം 3 ജോർജ്കുട്ടിയുടെ മൂന്നാം വരവിൽ സസ്‌പെൻസുകൾ നിലനിർത്തി ട്രൈലെർ പുറത്ത്! ഇത്തവണ ജോർജ്കുട്ടി കുടുങ്ങുമോ?

Drishyam 3 Trailer Release Georgekutty Suspense Update – മലയാള സിനിമയുടെ തന്നെ ചരിത്രം മാറ്റിക്കുറിച്ച ഇൻവെസ്റ്റിക്കേഷൻ ത്രില്ലറായ “ദൃശ്യം”. ഒന്നും രണ്ടും കഴിഞ്ഞ് മൂന്നാം ഭാഗത്തിലേക്ക് എത്തിനിൽക്കെ പ്രേക്ഷകരെ ആകാംശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് ട്രൈലർ അവസാനിക്കുന്നത്. ആ സസ്പെൻസ് പുറത്താകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എന്താകും ജോർജ്കുട്ടിയുടെ ഭാവി എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകലോകം. മെയ്‌ ഇരുപത്തൊന്നാം തീയതി തീയേറ്ററുകൾ പൂരപ്പറമ്പാകും എന്നതിൽ സംശയമില്ല.

തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകുന്ന ജോർജുകുട്ടി എന്ന സാധാരണക്കാരനെയാണ് നമ്മൾ ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളിലും കണ്ടത്. രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സിൽ പോലീസിനെ വെട്ടിച്ച് ജോർജുകുട്ടി രക്ഷപ്പെട്ടെങ്കിലും, കേസ് അവസാനിച്ചിട്ടില്ല എന്ന സൂചനയോടെയാണ് ചിത്രം അവസാനിച്ചത്. മൂന്നാം ഭാഗത്തിൽ ജോർജുകുട്ടി പിടിക്കപ്പെടുമോ അതോ തന്റെ ബുദ്ധിശക്തി ഉപയോഗിച്ച് നിയമത്തെ വീണ്ടും പരാജയപ്പെടുത്തുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

എന്നാൽ, പോലീസ്‌കാര് വരെ സുല്ല് പറഞ്ഞ പോലീസ്കാര് ചിന്തിക്കുന്നതിന്നും മുന്നേ കരുക്കൾ നീക്കുന്ന ജോർജ്കുട്ടി. ഇത്തവണ അവർ ജോർജ്കുട്ടിയുടെ ഫാനാകുമോ അതോ മറ്റെന്തെങ്കിലും ട്വിസ്റ്റ്‌ സംഭവിക്കുമോ. എല്ലാവർക്കുമറിയാം ജോർജ്കുട്ടിയാണ് ഇത് ചെയ്തതെന്ന് എന്നാൽ ഇതു തെളിയിക്കാൻ പോലീസ്‌കാര് പെടുന്നപെടാപ്പാട്. ഈ സസ്പെൻസിന് പുറകെ നമ്മൾ സഞ്ചരിക്കാൻ തുടങ്ങിയിട്ട് 13 കൊല്ലങ്ങൾ ഇത്തവണ ഈ സസ്പെൻസ് പൊളിയുമോ അതോ നാലോ അഞ്ചോ ഭാഗങ്ങളിലേക്ക് ഇത്‌ നീളുമോ കണ്ടറിയാം. ഇനി അങ്ങനെയൊന്നും ചിന്തിക്കേണ്ട എല്ലാം കഴിഞ്ഞില്ലേ കഴിഞ്ഞോ എന്ന് ജോർജ്കുട്ടി പറയുന്നിടത്താണ് ട്രൈലർ നിർത്തുന്നത്.

തന്നെക്കാൾ 30 വയസ്സ് പ്രായക്കൂടുതലുള്ള നടന്റെ നായികയാക്കി തുറന്നടിച്ച് താരം

മോഹൻലാൽ, മീന, അൻസിബ, എസ്തർ അനിൽ എന്നിവരടങ്ങുന്ന ജോർജുകുട്ടിയുടെ കുടുംബം തന്നെയായിരിക്കും മൂന്നാം ഭാഗത്തിലെയും പ്രധാന ആകർഷണം. കൂടാതെ രണ്ടാം ഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുരളി ഗോപി അവതരിപ്പിച്ച ഐ.ജി ഗീത പ്രഭാകറിന്റെയും സംഘത്തിന്റെയും നീക്കങ്ങളും സിനിമയെ ആവേശകരമാക്കും.

ഇടക്കിടക്ക് ഒരുകുഴപ്പവുമില്ല ഒന്നും സംഭവിക്കുകയില്ല എന്നും ഭാര്യയോടും മക്കളോടും ജോർജ്കുട്ടി പറയുന്നുണ്ടെങ്കിലും, കുറെ വർഷങ്ങളായി ഈഭാരവും പേറിനടക്കുകയാണ്. ഇത്‌ തന്നെയല്ലേ അയാൾക്ക്കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ എന്താണ് നിങ്ങളുടെ അഭിപ്രായം ഇത്തവണ സസ്പെൻസ് പൊളിയുമോ അതോ പുതിയ ട്വിസ്റ്റ്‌ സംഭവിക്കുമോ?

FacebookEmailWhatsAppGoogle TranslateXTwitterPinterest

Leave a Reply

Your email address will not be published. Required fields are marked *