Skip to content
Home » Fish Curry With Coconut And Tomato Kerala Style Malayalam

Fish Curry With Coconut And Tomato Kerala Style Malayalam

fish curry with coconut and tomato kerala style
fish curry with coconut and tomato kerala style – ഫ്രീപിക്

fish curry with coconut and tomato kerala style – കേരളത്തിനകത്താകട്ടെ പുറത്താകട്ടെ നമ്മൾ മലയാളികളുടെ കേരളീയരുടെ തീന്മേശയിലെ പ്രധാന വിഭവമാണ് മീൻകറി (fish curry). ഫ്രഷ് പച്ചമീൻ ഐല, നെയ്മീൻ ഏതുമാകട്ടെ മുളകും മഞ്ഞളും അരച്ച് നല്ല കുടംപുളി പിഴിഞ്ഞ് കാന്താരിമുളകുമിട്ട് അതിലേക്ക് തക്കാളിയും കറിവേപ്പിലയും തേങ്ങ അരച്ച് ചേർത്തോ അല്ലെങ്കിൽ തേങ്ങപാലോ ചേർത്തുണ്ടാക്കുന്ന മീൻകറിയുണ്ടെകിൽ അതോർക്കുമ്പോൾ ഇപ്പഴേവായിൽ വെള്ളമൂറുന്നു. മീൻകറിയിൽ കിടക്കുന്ന കാന്താരി മുളകുണ്ടെങ്കിൽ അത് ഞെരടി ഒരു കിണ്ണം ചോറുതിന്നാം.

കേരളത്തിന് പുറത്ത് നമ്മുടെ മീൻകറിക്ക് പറയുന്നത് മലബാർ ഫിഷ് കറി (Malabar fish curry) എന്നാണ്. എന്തായാലും നാടൻ രീതിയിൽ തേങ്ങ അരച്ച് ചേർത്തും അല്ലാതെ മുളകരച്ചും ഉണ്ടാക്കുന്ന മീൻകറിയുടെ രുചി വേറൊന്നാണ്.

കുട്ടികൾക്കാകട്ടെ മീൻകറിയോ മീൻ വറുത്തതോ ഉണ്ടെങ്കിൽ വേറൊരു കറിയും വേണ്ട. മുതിർന്നവർക്കും ഇതുതന്നെയാണവസ്ഥ, അത്കൊണ്ട് മീൻകറിയുണ്ടാക്കിയാൽ പിന്നെ വേറൊരു കറിയുണ്ടാക്കാൻ കഷ്ട്ടപെടണ്ട.

തനത് നാടൻരുചിയിലുണ്ടാക്കുന്ന ഈ മീൻകറിയിൽ മുളകും മഞ്ഞളും അരച്ച് ചേർക്കുന്നത് മീൻകറിയുടെ രുചി കൂട്ടും. പണ്ട് നമ്മുടെയെല്ലാം ചെറുപ്പത്തിൽ മുത്തശ്ശിമാരുണ്ടാക്കുന്ന മീൻകറിയുടെയും കപ്പപ്പുഴുക്കിന്റെയുമെല്ലാം രുചി നാവിൽനിന്നും പോകാത്തത് അതുകൊണ്ടാണ്.

ഏതാണ്ട് ഷാപ്പിലെ മീൻകറി ( Toddy shop fish curry) യുടെ ഏതാണ്ട് അതെ രീതിയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഷാപ്പിലെ മീൻകറിക്ക് പൊതുവെ എരിവും പുളിയും കൂടുതലായിരിക്കും അത്പോലെ അതുണ്ടാക്കുന്ന രീതിയും കൊണ്ടാണ് ഷാപ്പിലെ മീൻകറിക്ക് രുചികൂടുതൽ.

എളുപ്പത്തിൽ (simple ) മൺചട്ടിയിൽ തയ്യാറാക്കുന്ന ഈ വിഭവം ചോറിനും കപ്പയ്ക്കും അപ്പത്തിനുമൊപ്പം ഒരേപോലെ ആസ്വദിക്കാവുന്നതാണ്. തുടക്കക്കാർക്ക് പോലും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അത്പോലെ ഇതിലെ ചേരുവകളിൽ ചെറിയമാറ്റം വരുത്തിയാൽ കോട്ടയം രീതിയിലുള്ള മീൻകറി ( fish curry Kottayam style ) ആക്കാം.

മാർക്കറ്റിൽ നിന്നും ഫ്രഷ് പച്ചമീൻ നെയ്മീനോ ഐലയോ ഇതുപോലെയുള്ള മറ്റേതെങ്കിലും മീനോ നിങ്ങൾക്കിഷ്ടമുള്ളത് വാങ്ങി നല്ലപോലെ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക അതിലേക്ക് നാരങ്ങനീര് പിഴിഞ്ഞോ അല്പം വിനാഗിരി ഒഴിച്ചോ നല്ലപോലെ ഇളക്കി പത്തുമിനിറ്റ് വക്കുക മീനിന്റെ ഉളുമ്പ് മണം പോകാൻ ഇതുനല്ലതാണ്.

Print

fish curry with coconut and tomato kerala style

fish curry with coconut and tomato kerala style
Cuisine Kerala,

fish curry with coconut and tomato kerala style

ആവശ്യമായ ചേരുവകൾ

  1. മീൻ 1 കിലോ (അയില, നെയ്മീൻ അല്ലെങ്കിൽ ഇതുപോലത്തെ നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും പച്ചമീൻ)
  2. തേങ്ങ ചിരകിയത് 1 കപ്പ്
  3. കുടംപുളി 4-5 കഷ്ണം (കുതിർത്തത്)
  4. ചുവന്നുള്ളി 6-8 എണ്ണം അരിഞ്ഞത്
  5. ഇഞ്ചി ഒരു വലിയ കഷ്ണം (ചതച്ചത്)
  6. വെളുത്തുള്ളി 10 അല്ലി
  7. പച്ചമുളക് 3-4 എണ്ണം (കീറിയത്)
  8. തക്കാളി – 1 എണ്ണം (നീളം കീറിയത് പകുതി അരിഞ്ഞത് പകുതി തക്കാളിയുടെ)
  9. മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
  10. മുളകുപൊടി 1.5 ടേബിൾസ്പൂൺ (എരിവിനനുസരിച്ച്)
  11. കാശ്മീരി മുളക്പൊടി 1 ടേബിൾസ്പൂൺ
  12. കടുക് 1/4 ടീസ്പൂൺ
  13. ഉലുവ കുറച്ച്
  14. ഉലുവ പൊടിച്ചത് ഒരു നുള്ള്
  15. വെളിച്ചെണ്ണ 3 ടേബിൾസ്പൂൺ
    16.കറിവേപ്പില ആവശ്യത്തിന്
  16. ഉപ്പ് പാകത്തിന്
  17. കാന്താരി മുളക് 8-10

തയ്യാറാക്കുന്ന വിധം

  1. ഒരു പാനിലോ പാത്രത്തിലോ 250 ml വെള്ളമെടുത്ത് അതിൽ 4-5 കുടംപുളി ഇട്ട് തിളപ്പിക്കുക അതിന് ശേഷം അടുപ്പിൽ നിന്നും മാറ്റി വെക്കുക.
  2. അരപ്പ് തയ്യാറാക്കുക – ചിരകിയ തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
  3. ഒരു മൺചട്ടി ചൂടാക്കി രണ്ട് ടീസ്പൂൺ എണ്ണ ഒഴിക്കുകക. എണ്ണ ചൂടാകുമ്പോൾ അതിൽ കടുക് പൊട്ടിക്കുകക.
  4. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അറിഞ്ഞുവച്ചിരിക്കുന്ന തക്കാളിയിട്ട് രണ്ട് മിനിറ്റ് വേവിച്ച ശേഷം ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന അരപ്പും നീളം കീറിയ തക്കാളിയും ചേർക്കുക നല്ലപോലെ ഇളക്കുക.
  5. ഇതിലേക്ക് കുതിർത്തുവെച്ച കുടംപുളി (ആ വെള്ളത്തോടൊപ്പം ) ഇടുക
  6. അരപ്പ് തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ഇതിലേക്ക് ചേർക്കുക. ചട്ടി പതുക്കെ ചുറ്റിച്ച ശേഷം അടച്ചുവെച്ച് ചെറിയ തീയിൽ വേവിക്കുക.
  7. മീൻ വെന്ത് ചാറ് കുറുകി വരുമ്പോൾ അല്പം ഉലുവ പൊടി വിതറുക.
  8. കറി അടുപ്പിൽ നിന്ന് വാങ്ങിവെക്കുക. ശേഷം ഒരു പാനിൽ 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് കുറച്ച് കടുകും ഉലുവയും പൊട്ടിക്കുന്ന അതിലേക്ക് കറിവേപ്പില ഇടുക ഇത് കറിയുടെ മുകളിൽ ഒഴിക്കുക. ഇത് കറിക്ക് നല്ലൊരു മണവും രുചിയും നൽകും.
    ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് കപ്പയുടെയോ ചൂടൻ ചോറിന്റെയോ കൂടെ വിളമ്പുക.

fish curry with coconut and tomato kerala style – ടിപ്‌സ്

  1. കറി വെച്ച് ഉടനെ ഉപഴോകിക്കാതെ കുറച്ചു സമയം കഴിഞ്ഞ് ഈ കറി നമ്മൾ വിളമ്പുകയാണെങ്കിൽ മീനിലേക്ക് പുളിയും എരിവും നന്നായി പിടിക്കുകയും രുചി കൂടുകയും ചെയ്യും.
  2. തക്കാളി ഇഷ്ടമുള്ളവർക്ക് പുളിയുടെ അളവ് കുറച്ച് ഒരു തക്കാളി കൂടി അരച്ച് ചേർക്കുന്നത് രുചികൂടാൻ നല്ലതാണ്.
  3. കറി അടുപ്പിൽ നിന്നും മാറ്റിയ ഉടനെ കുടംപുളി രണ്ട് മൂന്നെണ്ണം അതിൽനിന്നും എടുത്ത് മാറ്റുക അല്ലെങ്കിൽ കറി ഇരിക്കുംതോറും പുളികൂടാൻ സാധ്യതയുണ്ട്.
  4. മുളക് പൊടിക്ക് പകരം മുളകാണ് ഉപഴോകിക്കുന്നതെങ്കിൽ 10-12 എണ്ണം (എരിവിന് ആവശ്യത്തിന് ) മഞ്ഞൾ ചെറിയകഷ്ണം ഇവ അരച്ച്ചേർക്കുമ്പോൾ രുചികൂടും.
FacebookEmailWhatsAppGoogle TranslateXTwitterPinterest

Leave a Reply

Your email address will not be published. Required fields are marked *

Recipe Rating