Skip to content
Home » നിങ്ങൾ എപ്പോൾ ഉറങ്ങണം എപ്പോൾ യോഗ ചെയ്യണം കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിഎത്ര ഇനി ഇതൊക്കെ ഗൂഗിൾ ബാൻഡ് തീരുമാനിക്കും? ഫിറ്റ്ബിറ്റ് ആപ്പിന് വിട; ഇനി ‘ഗൂഗിൾ ഹെൽത്ത്’ (Google Health App)

നിങ്ങൾ എപ്പോൾ ഉറങ്ങണം എപ്പോൾ യോഗ ചെയ്യണം കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിഎത്ര ഇനി ഇതൊക്കെ ഗൂഗിൾ ബാൻഡ് തീരുമാനിക്കും? ഫിറ്റ്ബിറ്റ് ആപ്പിന് വിട; ഇനി ‘ഗൂഗിൾ ഹെൽത്ത്’ (Google Health App)

google-health-app-fitbit-air-launch-features-malayalam - Fitbit Air Malayalam
google-health-app-fitbit-air-launch-features-malayalam

Fitbit Air Malayalam – ഗൂഗിൾ തങ്ങളുടെ ഹെൽത്ത് & ഫിറ്റ്നസ് വിഭാഗത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫിറ്റ്നസ് ട്രാക്കിംഗിനെ വെറുമൊരു ഡാറ്റ ശേഖരണം എന്നതിൽ നിന്ന് വഴി മാറി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിങ്ങളെ വ്യക്തിപരമായി സഹായിക്കുന്ന ഉപദേശകനായി മാറ്റാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.

സാധാരണ സ്മാർട്ട്‌വാച്ചുകളെപ്പോലെ ഇതിൽ സ്‌ക്രീൻ ഇല്ല. അതുകൊണ്ട് തന്നെ നോട്ടിഫിക്കേഷനുകളോ മറ്റ് ശല്യങ്ങളോ ഇതിൽ ഉണ്ടാകില്ല. സ്ക്രീൻ ഇല്ലാത്തത് കൊണ്ട് ബാറ്ററിയും കൂടുതൽ ദിവസം നിൽക്കും ഏകദേശം ഏഴ് ദിവസം. വളരെ
ഭാരം കുറഞ്ഞ ഈ ബാൻഡ് നിങ്ങളുടെ ഹൃദയമിടിപ്പ്, ഉറക്കം, സ്പോർട്സ് ആക്റ്റിവിറ്റികൾ എന്നിവ കൃത്യമായി ട്രാക്ക് ചെയ്യും.

മെയ് 19 മുതൽ ഗൂഗിൾ ഹെൽത്ത്‌ ആപ്പ് (Google Health App) വരുന്നതോടെ വർഷങ്ങളായി നമ്മൾ കണ്ടുവരുന്ന ഫിറ്റ്ബിറ്റ് (Fitbit) ആപ്പിന്റെ പേര് ഓട്ടോമാറ്റിക്കായി ഗൂഗിൾ ഹെൽത്ത് എന്ന പേരിലേക്ക് മാറും. നിങ്ങളുടെ പക്കൽ നിന്നും ശേഖരിച്ച പഴയ വിവരങ്ങളെല്ലാം ഇതിൽ സുരക്ഷിതമായിരിക്കും. നിലവിൽ ഗൂഗിൾ ഫിറ്റ് (Google Fit) ഉപയോഗിച്ച് കൊണ്ടിരിക്കുന്നവരും ഭാവിയിൽ ഈ പുതിയ ആപ്പിലേക്ക് മാറേണ്ടി വരും.

ഫോട്ടോഗ്രഫിയോ ബാറ്ററിയോ? ഒപ്പോ ഫൈൻഡ് X9 സീരീസിലെ കരുത്തൻ ആര്?

എങ്ങനെയാണ് ഇത് നിങ്ങളെ സഹായിക്കുന്നത് വെറുതെ ഡാറ്റ കാണിക്കുന്ന പാരമ്പരാഗത രീതിയിൽ നിന്ന്മാറി, നിങ്ങൾ നന്നായി ഉറങ്ങിയിട്ടില്ല അതുകൊണ്ട് കഠിനമായ വ്യായാമങ്ങൾക്ക് പോകുന്നതിന് പകരം റിലാക്സ് ആകാൻ യോഗ ചെയ്യാം” എന്നിങ്ങനെയുള്ള വ്യക്തിഗത നിർദ്ദേശങ്ങൾ ഇത് നൽകും. അത്പോലെ നിങ്ങളുടെ ഭക്ഷണത്തിന്റെ ഫോട്ടോ എടുത്താൽ അതിലെ കലോറി കണക്കാക്കുകയും, ഒരു വോയ്‌സ് കമാൻഡിലൂടെ വർക്കൗട്ടുകൾ രേഖപ്പെടുത്താനും ഇതിന് സാധിക്കും.

സ്‌ക്രീൻ ഇല്ലാത്ത ഒരു ‘പെബിൾ’ (Pebble) ഡിസൈനിലാണ് ഇത് വരുന്നത്. ഇതിന്റെ ഭാരം സ്ട്രാപ്പ് ഇല്ലാതെ വെറും 5 ഗ്രാമും സ്ട്രാപ്പ് ഉൾപ്പെടെ 12 ഗ്രാമും ആണ്. ഇത് വിപണിയിലുള്ള മിക്ക സ്മാർട്ട് റിംഗുകളെക്കാളും ഭാരം കുറഞ്ഞതാണ്. സ്പോർട്സ് മോഡിൽ സ്‌ക്രീൻ ഇല്ലെങ്കിലും 40-ലധികം വ്യായാമങ്ങൾ ഇത് ഓട്ടോമാറ്റിക്കായി തിരിച്ചറിഞ്ഞ് ട്രാക്ക് ചെയ്യും. പെർഫോമൻസ് ലൂപ്പ്, ആക്ടീവ് ലൂപ്പ് എന്നിങ്ങനെ പലതരം സ്ട്രാപ്പുകളിൽ ഇത് ലഭിക്കും. പ്രശസ്ത ബാസ്കറ്റ്ബോൾ താരം സ്റ്റീഫൻ കറിയുടെ (Stephen Curry) ഒരു സ്പെഷ്യൽ എഡിഷനായും വിപണിയിൽ വരും. ഇതിൽ നാല് ടാബുകൾ ഉണ്ടാകും.

  1. നിങ്ങളുടെ ദൈനംദിന കണക്കുകൾ (Steps, Calories).
  2. വർക്കൗട്ടുകളും ആക്റ്റിവിറ്റികളും.
  3. ഉറക്കത്തിന്റെ കൃത്യമായ കണക്കുകൾ.
  4. ഹൃദയമിടിപ്പ് ഉൾപ്പെടെയുള്ള ആരോഗ്യ വിവരങ്ങൾ.

മറ്റ് ആപ്പുകളുമായി കണക്ട് ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം ഏകോപിച്ചിരിരിക്കുന്നത് ആപ്പിൾ ഹെൽത്ത്, ഹെൽത്ത് കണക്ട് എന്നിവയിലുള്ള വിവരങ്ങളും ഇനി ഈ ആപ്പിൽ കാണാൻ സാധിക്കും.

മെഡിക്കൽ റിപ്പോർട്ടുകൾ വായിക്കും നിങ്ങളുടെ ലാബ് റിപ്പോർട്ടുകൾ (PDF) അപ്‌ലോഡ് ചെയ്താൽ അവ ലളിതമായി വിശദീകരിച്ചു തരാൻ ഈ കോച്ചിന് കഴിയും.

ഇന്നലെ ഞാൻ നന്നായി ഉറങ്ങിയില്ല, അതുകൊണ്ട് ഇന്ന് എനിക്ക് ചെയ്യാൻ പറ്റിയ ലഘുവായ വ്യായാമം ഏതാണ്? എന്ന് ചോദിച്ചാൽ നിങ്ങളുടെ പഴയ ഡാറ്റ പരിശോധിച്ച ശേഷം അത് കൃത്യമായ മറുപടി നൽകും. സുരക്ഷയും കൃത്യതയും ഉറപ്പാക്കാൻ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ഈ AI നിർമ്മിച്ചിരിക്കുന്നത്.

സ്മാർട്ട്ഫോൺ വിപണി കിതക്കുന്നു? ലോകം കീഴടക്കി ഐഫോൺ 17 ന്റെ മുന്നേറ്റം!

സ്ക്രീൻ ഇല്ലാതെ ഈ ഉപകരണം എങ്ങനെയാണ് ഉപയോഗിക്കുക എന്ന് സംശയം വരുന്നത് സ്വാഭാവികമാണ്. എന്നാൽ ഉപയോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത രീതിയിലാണ് ഫിറ്റ്ബിറ്റ് എയർ (Fitbit Air) നിർമിച്ചിരിക്കുന്നത്. നിങ്ങൾ നടക്കുന്നത്, ഓടുന്നത്, ഹൃദയമിടിപ്പ്, ഉറക്കം എന്നിവയെല്ലാം സെൻസറുകൾ വഴി ഉപകരണം അളക്കും. ആ വിവരങ്ങൾ ബ്ലൂടൂത്ത് വഴി തത്സമയം ആപ്പിലേക്ക് കൈമാറും. നിങ്ങളുടെ സ്റ്റെപ്‌സ് എത്രയായി, കലോറി എത്ര കുറഞ്ഞു എന്നതൊക്കെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഗൂഗിൾ ഹെൽത്ത്‌ ആപ്പിൽ നോക്കി മനസ്സിലാക്കാം.

വോയ്‌സ് അസിസ്റ്റന്റ് (Google Assistant/Coach)
ഫോൺ കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് വോയ്‌സ് വഴി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാം. “Hey Google, നിങ്ങളുടെ ഇന്നത്തെ സ്റ്റെപ്‌സ് എത്രയായി?” എന്ന് ചോദിച്ചാൽ ഫോൺ അത് പറഞ്ഞുതരും. ഫിറ്റ്ബിറ്റ് എയറിലെ സെൻസറുകളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക് ട്രാക്കിംഗ് (SmartTrack) വഴി
സ്ക്രീൻ ഇല്ലാത്തതിനാൽ ഓരോ വ്യായാമവും തുടങ്ങുമ്പോൾ നമ്മൾ ബട്ടൺ അമർത്തേണ്ടതില്ല. നിങ്ങൾ ഓടാൻ തുടങ്ങുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്താൽ ഉപകരണം അത് സ്വയം തിരിച്ചറിഞ്ഞ് റെക്കോർഡ് ചെയ്യാൻ തുടങ്ങും. ഫോൺ നോക്കുന്ന ശീലം കുറയ്ക്കാനും എന്നാൽ ആരോഗ്യം കൃത്യമായി ട്രാക്ക് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു ആഭരണം പോലെ ധരിക്കാം എന്നതിലുപരി ഡിജിറ്റൽ ഡിസ്ട്രാക്ഷൻ (Digital Distraction) കുറയ്ക്കാനുള്ള വഴി കൂടിയാണിത്.

ഗൂഗിൾ ഹെൽത്ത് കോച്ച് സേവനം ലഭിക്കാൻ ‘ഗൂഗിൾ ഹെൽത്ത് പ്രീമിയം’ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. ഇന്ത്യയിൽ മാസം 99 രൂപ അല്ലെങ്കിൽ വർഷത്തേക്ക് 999 രൂപ. ഫിറ്റ്ബിറ്റ് എയർ വാങ്ങുന്നവർക്ക് 3 മാസത്തെ പ്രീമിയം സേവനം സൗജന്യമായി ലഭിക്കും. കൂടാതെ ഗൂഗിൾ AI പ്രോ, അൾട്രാ വരിക്കാർക്ക് ഇത് അധിക പണം നൽകാതെ തന്നെ ഉപയോഗിക്കാം.
ചുരുക്കത്തിൽ, വാച്ചിലോ ബാൻഡിലോ നോക്കി ഡാറ്റ വായിക്കുന്ന രീതി അവസാനിക്കുന്നു എന്ന് ചുരുക്കം, ഒരു യഥാർത്ഥ കോച്ചിനെപ്പോലെ നിങ്ങളെ നയിക്കുന്ന ഒരു സംവിധാനത്തിലേക്കാണ് ഗൂഗിൾ നിങ്ങളെ മാറ്റുന്നത്. മെയ് മാസാവസാനത്തോടെ ഈ മാറ്റങ്ങൾ എല്ലാവരിലേക്കും എത്തിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read

FacebookEmailWhatsAppGoogle TranslateXTwitterPinterest

Leave a Reply

Your email address will not be published. Required fields are marked *