
ലോകോത്തര സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം 2026 ന്റെ അത്യപകുതിയിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണായി iphone 17 മാറിയിരിക്കുകയാണ്. മുൻ വർഷങ്ങളിൽ ‘Pro Max’ മോഡലുകൾക്കായിരുന്നു വലിയ സ്വീകാര്യത ലഭിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ബേസ് മോഡലായ iPhone 17 ആ സ്ഥാനം പിടിച്ചെടുത്തു എന്നത് ശ്രദ്ധേപിടിച്ചുപറ്റുന്നു.
പ്രധാനമായും ഈ കാരണങ്ങളാൽ iphone 17 മുന്നിലെത്താൻ കാരണം. പ്രോ മോഡലുകളോട് കിടപിടിക്കുന്ന രീതിയിൽ ക്യാമറ റെസല്യൂഷനിലും സെൻസറിലും വരുത്തിയ മാറ്റങ്ങൾഈ ഫോണിനെ അടുപ്പിച്ചു. ഏറ്റവും വലിയ പ്ലസ്പോയിന്റ്ആയത് സ്റ്റോറേജ് 128 ജിബിയിൽനിന്നും 256 ജിബിയാക്കി. അത്പോലെ ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയിൽ 120Hz പ്രൊമോഷൻ (ProMotion) ഡിസ്‌പ്ലേ ആപ്പിൾ ഉൾപ്പെടുത്തി.
ഫോട്ടോഗ്രഫിയോ ബാറ്ററിയോ? ഒപ്പോ ഫൈൻഡ് X9 സീരീസിലെ കരുത്തൻ ആര്?
സ്മാർട്ട്ഫോൺ വിപണി മൊത്തത്തിൽ ഒരു മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്ന സാഹചര്യത്തിൽ വിപണിയിലെ ആകെവില്പനയുടെ 25% വും കൈക്കലാക്കുന്നത് ചില ബ്രാൻഡ്കളും ചിലമോഡലുകളുമാണ്. ഉപഭോക്താക്കൾ കൂടുതൽ വിശ്വസ്തമായ ബ്രാൻഡുകളിലേക്കും ചുരുക്കം ചില മോഡലുകളിലേക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിന് കാരണം. വിപണി വലിയ മാന്ദ്യം നേരിടുന്നുണ്ടെങ്കിലും പ്രീമിയം ഫോണുകളുടെ (Premium Segment) വിൽപനയിൽ വലിയ ഇടിവ് വന്നിട്ടില്ല.
AI ഡാറ്റാ സെന്ററുകൾക്കുള്ള ചിപ്പുകൾക്ക് മുൻഗണന നൽകുന്നതിനാലും, സ്മാർട്ട്ഫോണുകൾക്ക് ആവശ്യമായ മെമ്മറി ചിപ്പുകളുടെ വില വർധിക്കുകയും ഇത് കാരണം ലഭ്യത കുറയുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം മൊത്തം ഷിപ്പ്‌മെന്റിൽ 6% മുതൽ 12% വരെ കുറവ് രേഖപ്പെടുത്തുന്നു. ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇതും.
ഐഫോൺ 18 വരുന്നു: സ്മാർട്ട്ഫോൺ ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ആപ്പിൾ!
ആദ്യ മൂന്ന് സ്ഥാനങ്ങളും ആപ്പിളിന്റെ iPhone 17 സീരീസായ iPhone 17, 17 Pro Max, 17 Pro എന്നിവയാണ്. എന്നിരുന്നാലും ബജറ്റ് സെഗ്‌മെന്റിൽ സാംസങ്ങിനാണ് ഇപ്പോഴും മുൻതൂക്കം. Samsung തങ്ങളുടെ ‘A’ സീരീസ് മോഡലുകളിലൂടെ പ്രധാനമായും Galaxy A07 വലിയൊരു വിഭാഗം ഉപഭോക്താക്കളെ ആകർഷിക്കുന്നു. 6 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ബജറ്റ് ഉപഭോക്താക്കളെ സാംസങ്ങിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമായതും. മധ്യേഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ വലിയ വിപണിയാണ് സാംസങ്ങിന് തുണയാകുന്നത്.
ചൈനീസ് വിപണിയിൽ വന്നമാറ്റമാണ് ഐഫോണിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ചൈനയിൽ മാത്രം ആപ്പിളിന്റെ വിൽപനയിൽ 20% മാണ് വർധനവ് ഉണ്ടായത്. ഇതും iPhone 17 ലോക ഒന്നാം നമ്പറാകാൻ കാരണമായി.
എന്നാൽ ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഷിപ്പ്‌മെന്റിൽ നേരിയ ഇടിവ് രേഖപ്പെടുത്തി എങ്കിലും പ്രീമിയം സെഗ്‌മെന്റിൽ 36% വളർച്ചയുണ്ടായി എന്നത് നേട്ടമായി. ഇന്ത്യയിൽ നിലവിൽ വിവോ ആണ് മാർക്കറ്റ് ഷെയറിൽ ഒന്നാമത് നിൽക്കുന്നത്, തൊട്ടുപിന്നിൽ സാംസങ്ങും.
വിദഗ്ദ്ധർ വിലയിരുത്തുന്നതനുസരിച് മെമ്മറി ചിപ്പുകളുടെ വില വർധന വരും മാസങ്ങളിൽ ഫോണുകളുടെ വില വർധിക്കാനിടയാക്കാം. അതിനാൽ മുൻനിര ബ്രാൻഡുകൾ തങ്ങളുടെ പ്രധാന മോഡലുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത. വിപണിയിലെ ഈ ‘തിരഞ്ഞെടുക്കപ്പെട്ട’ മോഡലുകളിലേക്ക് ഒതുങ്ങൽ വരും വർഷങ്ങളിലും തുടരുമെന്നാണ് നിഗമനം. ആളുകൾ കൂടുതൽ ഫീച്ചറുകളുള്ള ഫോണുകൾ ബ്രാൻഡഡ് ഫോണുകൾ തിരഞ്ഞെടുക്കുന്നത് iPhone 17-ന്റെ വിജയം ഇതിന്റെ വ്യക്തമായ സൂചനയായി കണക്കാക്കാം.