₹30,000ൽ താഴെയുള്ള മികച്ച 5G ഫോണുകൾ | ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾ

30,000 രൂപയുടെ ബജറ്റിൽ ഒരു മൊബൈൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ മിക്കവാറും ആദ്യം പരിഗണിക്കുന്നത് അതിന്റെ വിലയായിരിക്കും. എന്നാൽ, ഒരു മികച്ച ഫോൺ ഏതാണെന്ന് നിശ്ചയിക്കുന്നത് വിലയ്ക്ക് ശേഷം ഏതെല്ലാം ഫീച്ചറുകൾക്കാണ് പ്രാധാന്യം നൽകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ₹30,000 ബജറ്റിൽ വൈവിധ്യമാർന്ന ഒട്ടനവധി 5G സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ഓരോ ഫോണിന്റെയും പ്രകടനം, ക്യാമറ മികവ്, ബാറ്ററിയുടെ ബാക്കപ്, ഡിസ്പ്ലേ ഗുണനിലവാരം എന്നിവയിൽ വ്യത്യാസങ്ങൾ ഉണ്ടാകാം.
30,000 രൂപയുടെ പരിധിക്കുള്ളിൽ ഒരു സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുമ്പോൾ കേവലം വില മാത്രം പരിഗണിച്ചാൽ മതിയാകില്ല. പ്രോസസറിന്റെ പ്രകടനം, ഡിസ്പ്ലേയുടെ സവിശേഷതകൾ, ക്യാമറയുടെ മികവ്, ബാറ്ററി ശേഷി, ചാർജിംഗ് വേഗത, സോഫ്റ്റ്വെയർ സപ്പോർട്ട് എന്നിവയും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് താഴെ പറയുന്ന ഫോണുകൾ ശുപാർശ ചെയ്തിരിക്കുന്നത്.
വിപണിയിലെ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് വിലയിലും ലഭ്യതയിലും മാറ്റങ്ങൾ ഉണ്ടായേക്കാം, അതിനാൽ വാങ്ങുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുന്നത് ഉചിതമായിരിക്കും.
OnePlus, iQOO, vivo, Redmi, realme തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മികച്ച മോഡലുകൾ ഈ വിലപരിധിയിൽ ലഭ്യമാണ്. മികച്ച ചില ഫോണുകൾ താഴെ നൽകുന്നു.
OnePlus Nord CE5

₹24,999 മുതലാണ് OnePlus Nord CE5 ലഭ്യമാകുന്നത്.7100mAh വലിപ്പമുള്ള വലിയ ബാറ്ററിയും 80W SUPERVOOC ചാർജിംങ്ങാണ് ഫോണിന് ഉള്ളത്. Dimensity 8350 Apex പ്രോസസ്സറാണ് ഇതിന്റെ കരുത്ത്. 12GB വരെയുള്ള LPDDR5X റാം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ക്യാമറയിൽ 50MP Sony LYT-600 മെയിൻ സെൻസറും 8MP അൾട്രാ-വൈഡ് ലെൻസുമുണ്ട്. മെയിൻ ക്യാമറയിൽ OIS സംവിധാനവും നൽകിയിട്ടുണ്ട്. 6.77 ഇഞ്ച് വലിപ്പമുള്ള 120Hz AMOLED ഡിസ്പ്ലേയാണ് ഇതിന്റെ പ്രത്യേകത. കൂടാതെ Ultra HDR, Aqua Touch സാങ്കേതികവിദ്യകളും ഇതിലുണ്ട്. നാല് ആൻഡ്രോയിഡ് അപ്ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബാറ്ററി ബാക്കപ്, വേഗത്തിലുള്ള ചാർജിങ്, പെർഫോമൻസ് എന്നിവക്ക് മുൻഗണന കൊടുക്കുന്നവർക്ക് ഈ ഫോൺ പരിഗണിക്കാം.
വില: ₹24,999 മുതൽ
iQOO Z10 5G

iQOO Z10 5G-യുടെ 12GB + 256GB വേരിയന്റിന് ₹29,999 ആണ് വില. ഇതിൽ Snapdragon 7s Gen 3 ചിപ്സെറ്റാണ് പ്രവർത്തിക്കുന്നത്. 6.77 ഇഞ്ച് വലിപ്പമുള്ള Quad Curved AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്.
പിന്നിലായി 50MP Sony IMX882 പ്രധാന ക്യാമറയും 2MP ബൊക്കെ ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫിക്കായി 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 8GB, 12GB റാം, 128GB, 256GB സ്റ്റോറേജ് ഓപ്ഷനുകൾ ലഭ്യമാണ്. 7300mAh ബാറ്ററിയും 90W FlashCharge സംവിധാനവുമാണ് ഇതിന്റെ സവിശേഷതകൾ. ബാറ്ററി ബാക്കപ്, വേഗത്തിലുള്ള ചാർജിങ് എന്നിവക്ക് മുൻഗണന നൽകുന്നവർക്ക് ഈ ഫോൺ പരിഗണിക്കാം.
വില: ₹25,999 മുതൽ
vivo T4 5G

vivo T4 5G-യുടെ 12GB + 256GB മോഡലിന് ₹29,999 ആണ് വില നിശ്ചയിച്ചിരിക്കുന്നത്. 6.77 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. Snapdragon 7s Gen 3 പ്രോസസ്സറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
7300mAh ബാറ്ററിയും 90W FlashCharge പിന്തുണയും ഇതിലുണ്ട്. പിന്നിലായി 50MP OIS ക്യാമറയും 2MP സെക്കൻഡറി ക്യാമറയും ലഭ്യമാണ്. മുൻവശത്ത് 32MP സെൽഫി ക്യാമറയും 5G കണക്റ്റിവിറ്റിയും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും സജ്ജീകരിച്ചിട്ടുണ്ട്. വേഗത്തിലുള്ള ചാർജിങ്ങാണ് പരിഗണിക്കുന്നത് എങ്കിൽ ഈ ഫോൺ നല്ല തിരഞ്ഞെടുപ്പാണ്.
വില: ₹25,999 മുതൽ
Redmi Note 14 Pro+ 5G

Xiaomi-യുടെ ഓൺലൈൻ സ്റ്റോറുകളിൽ Redmi Note 14 Pro+ 5G ₹28,999 മുതലാണ് വിൽക്കുന്നത്. ഇതിൽ Snapdragon 7s Gen 3 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 6.67 ഇഞ്ച് 1.5K 3D Curved AMOLED ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത.
വെള്ളത്തെയും പൊടിയേയും പ്രതിരോധിക്കാൻ IP68 റേറ്റിംഗ് Xiaomi ഉറപ്പുനൽകുന്നു. പിന്നിലായി 50MP Light Fusion 800 പ്രധാന ക്യാമറയും 50MP ടെലിഫോട്ടോ ക്യാമറയും (2.5x ഒപ്റ്റിക്കൽ സൂം) സജ്ജീകരിച്ചിട്ടുണ്ട്. 6200mAh ബാറ്ററിയും 90W HyperCharge സപ്പോർട്ടും ഫോണിനുണ്ട്. ക്യാമറയ്ക്ക് മുൻഗണന നൽകുന്നവർക്ക് ഈ ഫോൺ പരിഗണിക്കാം.
വില: ₹28,999 മുതൽ
Samsung Galaxy A17 5G

Samsung Galaxy A17 5G-യുടെ 6GB + 128GB വേരിയന്റിന്റെ വില നിലവിൽ ₹26,999 ആണ് ഓഫറുകൾ അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകാം. 8GB + 128GB സ്റ്റോറേജ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് ₹29,999 നൽകണം. ഈ ഫോണിൽ 6.7 ഇഞ്ച് വലിപ്പമുള്ള Full HD+ Super AMOLED ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്.
ഡിസ്പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റ് പിന്തുണയുമുണ്ട്.
Galaxy A17 5G-യുടെ പ്രകടനം മെച്ചപ്പെടുത്താൻ Exynos 1330 ചിപ്സെറ്റ് ഉപയോഗിച്ചിരിക്കുന്നു.
5000mAh കരുത്തുള്ള ബാറ്ററിയും അതോടൊപ്പം 25W ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഇതിലുണ്ട്.
ക്യാമറ വിഭാഗത്തിൽ 50MP പ്രധാന സെൻസറും, 5MP അൾട്രാ-വൈഡ് ലെൻസും, 2MP മാക്രോ ലെൻസും ഉൾപ്പെടുന്നു.
പ്രധാന ക്യാമറയിൽ OIS സാങ്കേതികവിദ്യയുടെ സഹായവും ലഭ്യമാണ്. സോഫ്റ്റ്വെയർ എക്സ്പീരിയൻസിന് മുൻഗണന നൽകുന്നവർക്ക് ഈ ഫോൺ പരിഗണിക്കാം.
വില ₹26,999 മുതൽ
₹30,000 ബജറ്റിൽ ഫോൺ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ
ഈ വിലയിൽ ഒരു ഫോൺ വാങ്ങുമ്പോൾ വില മാത്രം നോക്കിയാൽ പോരാ. പ്രോസസ്സർ, ഡിസ്പ്ലേയുടെ ഗുണനിലവാരം, ക്യാമറ, ബാറ്ററി എന്നിവയും കൃത്യമായി പരിശോധിക്കണം.
കൂടുതൽ സമയം ചാർജ് നിൽക്കുന്ന ഫോൺ വേണമെങ്കിൽ OnePlus Nord CE5, iQOO Z10 എന്നിവ പരിഗണിക്കാം. ഡിസ്പ്ലേയും ക്യാമറയും ആഗ്രഹിക്കുന്നവർക്ക് Redmi Note 14 Pro+ തിരഞ്ഞെടുക്കാം.
പെർഫോമൻസിനൊപ്പം വലിയ ബാറ്ററിയും വേണമെങ്കിൽ OnePlus Nord CE5 നല്ലൊരു ഓപ്ഷനാണ്. കുറഞ്ഞ വിലയിൽ ബാറ്ററി ബാക്കപ്പാണ് ലക്ഷ്യമെങ്കിൽ vivo T4 5G മികച്ചതാണ്.
ശ്രദ്ധിക്കുക: വെബ്സൈറ്റുകളിലെ വിലകൾ ഓഫറുകൾക്കും സ്റ്റോക്കിനും അനുസരിച്ച് മാറാൻ സാധ്യതയുണ്ട്. അതിനാൽ വാങ്ങുന്നതിന് മുൻപ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വില പരിശോധിക്കുന്നത് ഉചിതമായിരിക്കും.