OnePlus 16 | SD 8 Elite Extreme Gen 6, 200MP ക്യാമറ, 9,000 mAh ബാറ്ററി സവിശേഷതകളോടെ വിപണിയിൽ

OnePlus 16 ചൈനീസ് വിപണിയിലെ ഏറ്റവും ആകർഷകമായ സ്മാർട്ട്ഫോണുകളിലൊന്നായി മാറിയിരിക്കുന്നു. ഉപഭോക്താക്കൾ ഏറെ പ്രതീക്ഷിക്കുന്ന സാങ്കേതികവിദ്യകളായ Snapdragon 8 Elite Extreme Gen 6 പ്രൊസസ്സർ, 200MP മെയിൻ ക്യാമറ, മികച്ച ബാറ്ററി ലൈഫ് എന്നിവ ഈ ഫോണിന്റെ പ്രത്യേകതയാണ്.
12GB റാം, 256GB സ്റ്റോറേജ് ഉൾക്കൊള്ളുന്ന അടിസ്ഥാന മോഡലിന് പുറമെ, 16GB റാം മുതൽ 1TB സ്റ്റോറേജ് വരെയുള്ള ഉയർന്ന ശേഷിയുള്ള വേരിയന്റുകളും ഇതിലുണ്ട്. ഉന്നത നിലവാരമുള്ള ഡിസ്പ്ലേയ്ക്കൊപ്പം ക്വാൽകോമിന്റെ ഏറ്റവും പുതിയ പ്രീമിയം ചിപ്പായ Snapdragon 8 Elite Extreme Gen 6-ഉം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
Onplus 16 നിൽ 6.78 ഇഞ്ച് വലിപ്പമുള്ള LTPO OLED ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്; 1,272 x 2,772 പിക്സൽ റെസല്യൂഷനും 185Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. സാധാരണ സന്ദർഭങ്ങളിൽ 165Hz വേഗതയിൽ പ്രവർത്തിക്കുന്ന സ്ക്രീൻ, ഗെയിമിംഗ് സമയത്ത് മികച്ച പ്രകടനം ഉറപ്പാക്കാൻ 20Hz അധികമായി നൽകുന്നു.
BOE-യുടെ X4 ലുമിനസെന്റ് സാങ്കേതികവിദ്യയിലുള്ള ഈ പാനലിന് വളരെ കുറഞ്ഞ വെളിച്ചത്തിലും 1nit ബ്രൈറ്റ്നെസ്സ് നിലനിർത്താൻ കഴിയും. കൂടാതെ, 1.15 mm വീതിയുള്ള വളരെ നേർത്ത ബെസലുകൾ, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, 50 MP സെൽഫി ക്യാമറ എന്നിവയും ഫോണിനെ ആകർഷകമാക്കുന്നു.
ഫോട്ടോഗ്രാഫിക്ക് മുൻഗണന നൽകുന്നവർക്കായി 200MP പ്രൈമറി ക്യാമറ (1/1.4-ഇഞ്ച് സെൻസർ), 50MP അൾട്രാ വൈഡ് ലെൻസ്, 50MP 3x ടെലിഫോട്ടോ മോഡ്യൂൾ എന്നിവ ഇതിലുണ്ട്. ഫോണിന്റെ മറ്റൊരു കരുത്തായി 9,000 mAh ശേഷിയുള്ള വലിയ ബാറ്ററിയെ കണക്കാക്കാം. ഇതിന് 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ലഭ്യമാണ്.
ColorOS 17 സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന ഈ ഫോൺ സ്റ്റാർലൈറ്റ്, ഡാർക്ക് ഫോറസ്റ്റ്, മാർഷ്യൻ മാസ്റ്റർപീസ് എന്നീ നിറങ്ങളിൽ വിപണിയിൽ എത്തും. ചൈനയിൽ അടിസ്ഥാന മോഡലിന് CNY 5,999 ($896) മുതൽ ആരംഭിക്കുമ്പോൾ, ഉയർന്ന മോഡലുകൾക്ക് CNY 8,499 ($1,270) വിലയാണ് ഈടാക്കുന്നത്.