iPhone Duo vs Galaxy Z Fold8 vs Pixel 11 Pro Fold | മൂന്ന് വ്യത്യസ്ത അനുഭവങ്ങൾ

Apple iPhone Duo, Samsung Galaxy Z Fold8, Google Pixel 11 Pro Fold ഇവ മൂന്നും വ്യത്യസ്ത ഫോൾഡബിൾ ഫോണുകളാണ്. എന്നാൽ ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമല്ല, ഡിസൈൻ, ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, AI ഫീച്ചറുകൾ എന്നിവയിലും ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ട്.
Apple ആദ്യമായി ഈ ശ്രേണിയിലേക്ക് ഒരു സ്മാർട്ട്ഫോൺ അവതരിപ്പിച്ചതോടെയാണ് iPhone Duo ശ്രദ്ധ നേടുന്നത്. Apple ഔദ്യോഗികമായി iPhone Duo അവതരിപ്പിച്ചത് September 9, 2026 ന് ആണ്. ഒക്ടോബർ 23 2026 ഓടെ ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോൾഡബിൾ ഫോൺ വിപണിയിലേക്ക് നേരത്തെ തന്നെ എത്തിയ Samsung, Google എന്നിവയുടെ മോഡലുകളോടൊപ്പം iPhone Duo-വിനെ കൂടി വച്ച് നോക്കുമ്പോൾ ഓരോ കമ്പനിയും സ്വീകരിച്ചിരിക്കുന്ന സമീപനം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
iPhone Duo, Galaxy Z Fold8, Pixel 11 Pro Fold പ്രധാന വ്യത്യാസങ്ങൾ
മൂന്ന് ഫോണുകളുടെയും സോഫ്റ്റ്വെയർ അനുഭവം വ്യത്യസ്തമാണ്.
Samsung Galaxy Z Fold8-ൽ Android 17-ന് മുകളിൽ One UI 9.0 ആണ് നൽകിയിരിക്കുന്നത്. Google Pixel 11 Pro Fold-ൽ സ്റ്റോക്ക് Android 17 ലഭിക്കുന്നു. iPhone Duo-ൽ Apple-ന്റെ iOS 27 ആണ് ഉപയോഗിക്കുന്നത്.
ക്യാമറയുടെ കാര്യം നോക്കിയാൽ Pixel 11 Pro Fold-ന്റെ ട്രിപ്പിൾ-ലെൻസ് പ്രൈമറി ക്യാമറ സംവിധാനമാണ് ശ്രദ്ധേയമായത്. Galaxy Z Fold8-ന്റെ പ്രധാന പ്രത്യേകതകളിൽ Snapdragon 8 Elite Gen 5 ചിപ്സെറ്റും ഉൾപ്പെടുന്നു.
Apple iPhone Duo
Apple iPhone Duo-യുടെ അകത്തെ ഡിസ്പ്ലേയിൽ മാറ്റ് നാനോ-ടെക്സ്ചർ ഫിനിഷാണ് ഉപയോഗിച്ചിരിക്കുന്നത്. ചുറ്റുമുള്ള വെളിച്ചം സ്ക്രീനിൽ പതിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഫോൺ മടക്കുമ്പോൾ സ്ക്രീനിന്റെ മധ്യഭാഗത്ത് കാണുന്ന crease കുറയ്ക്കുന്നതിനായി ഹിഞ്ചിലും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. നൂറിലധികം ഘടകങ്ങൾ ഉൾപ്പെടുത്തിയ ഹിഞ്ച് സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്ക്രീനിലെ crease വളരെ വലിയ അളവിൽ കുറയ്ക്കുന്നു.
ഫോൾഡബിൾ ഫോണുകളിൽ സ്ക്രീനിന്റെ മദ്യഭാഗത്ത് കാണുന്ന മടക്കടയാളത്തെ ആണ് crease എന്ന് പറയുന്നത്.
ഫ്രെയിമിന് ഗ്രേഡ് 5 ടൈറ്റാനിയമാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത് Ceramic Shield 2 സംരക്ഷണവും നൽകിയിട്ടുണ്ട്. വെള്ളവും പൊടിയും പ്രതിരോധിക്കുന്ന IP68 റേറ്റിംഗും ഫോണിനുണ്ട്.
അകത്തെ സ്ക്രീനിൽ തടസ്സമില്ലാത്ത കാഴ്ച നൽകുന്നതിനായി FaceTime ക്യാമറ ഡിസ്പ്ലേയ്ക്ക് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്.
Samsung Galaxy Z Fold8
201 ഗ്രാം ഭാരമുള്ള Galaxy Z Fold8 വിപണിയിലുള്ള തിരശ്ചീനമായി മടക്കാവുന്ന ഫോൾഡബിൾ ഫോണുകളിൽ Samsung-ന്റെ ഏറ്റവും ഭാരം കുറഞ്ഞ ഫോണായിട്ടാണ് Galaxy Z Fold മോഡൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഫോണിന്റെ ഫ്രെയിമിൽ Samsung-ന്റെ Armor Aluminum ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫോൾഡിംഗ് ഡിസ്പ്ലേയുടെ ഈടും മടക്കുമ്പോഴുള്ള crease-ഉം പരിഗണിച്ചാണ് അകത്തെ ഘടനയിൽ പ്രത്യേക സംവിധാനങ്ങൾ നൽകിയിരിക്കുന്നത്.
ഫോൾഡിംഗ് പാനലിന് താഴെ രണ്ട് ഷോക്ക്-അബ്സോർബിംഗ് Flex Titanium പാളികളുണ്ട്. ഇതിനൊപ്പം Armor FlexHinge സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. സ്ക്രീനിൽ ഉണ്ടാകുന്ന crease കുറയ്ക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കുന്നു.
പ്രകടനത്തിനായി Snapdragon 8 Elite Gen 5 ചിപ്സെറ്റാണ് Galaxy Z Fold8-ൽ നൽകിയിരിക്കുന്നത്. NPU ഉപയോഗിക്കുന്ന ഉയർന്ന ശേഷിയുള്ള AI പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഈ ചിപ്സെറ്റ് സഹായിക്കുന്നു. battery capacity 4,800mAh എന്നാണ് Samsung വ്യക്തമാക്കുന്നത്. Samsung ഔദ്യോഗിക specs പ്രകാരം 50MP wide + 50MP ultrawide rear cameras ആണ് ഇതിലുള്ളത്.
Google Pixel 11 Pro Fold
Pixel 11 Pro Fold-ന്റെ പ്രധാന സവിശേഷതകളിലൊന്ന് 8 ഇഞ്ച് Super Actua ഫോൾഡബിൾ ഡിസ്പ്ലേയാണ്. പാസ്പോർട്ട്-സ്റ്റൈൽ ഫോൾഡബിൾ ഫോണുകളിൽ ലഭിക്കുന്ന വലിയ ഡിസ്പ്ലേയാണ് ഇതെന്ന് Google വ്യക്തമാക്കുന്നു.
ഫോണിൽ Highlight എന്ന സംവിധാനവും നൽകിയിട്ടുണ്ട്. ക്യാമറ ഫ്ലാഷിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന മൾട്ടി-കളർ LED അറേയാണിത്.
കോളുകളെക്കുറിച്ചോ Gemini-യുമായുള്ള ഇടപെടലുകളെക്കുറിച്ചോ ഉപയോക്താവിനെ അറിയിക്കാൻ ഈ LED സംവിധാനം ഉപയോഗിക്കുന്നു.
Google-ന്റെ സ്വന്തം Tensor G6 ചിപ്സെറ്റാണ് Pixel 11 Pro Fold-ൽ ഉപയോഗിച്ചിരിക്കുന്നത്. വലിയ ഫോൾഡബിൾ സ്ക്രീൻ ഉപയോഗപ്പെടുത്തി ഒരേസമയം രണ്ട് ആപ്പുകൾ split-screen രീതിയിൽ പ്രവർത്തിപ്പിക്കാം.
ഇതിന് പുറമെ അഞ്ച് ആപ്പുകൾ വരെ floating bubbles ആയി ചുരുക്കിവയ്ക്കാനും സാധിക്കും. ഇതിലൂടെ മറ്റ് ആപ്പുകൾ തുറന്നുവെച്ചിരിക്കുമ്പോഴും അവയിലേക്ക് വേഗത്തിൽ മടങ്ങാൻ കഴിയും.
ക്യാമറ വിഭാഗത്തിൽ Magic Capture എന്ന AI ഫീച്ചറും നൽകിയിട്ടുണ്ട്. Google-ന്റെ ഔദ്യോഗിക വിശദീകരണം അനുസരിച്ച് Magic Capture വീഡിയോയും ഫോട്ടോകളും capture ചെയ്ത് automatically edits, crops, and unblurs ചെയ്ത് share ചെയ്യാവുന്ന collection തയ്യാറാക്കുന്ന feature ആണ് ഇത്.
iPhone Duo, Galaxy Z Fold8, Pixel 11 Pro Fold – Comparison Table
| Feature | Apple iPhone Duo | Samsung Galaxy Z Fold8 | Google Pixel 11 Pro Fold |
|---|---|---|---|
| Operating System | iOS 27 | Android 17 (One UI 9.0 skin) | Android 17 |
| Processor | A20 Pro | Snapdragon 8 Elite Gen 5 for Galaxy | Tensor G6 |
| Internal memory | Upto 2 TB | Upto 1 TB 5 | 12 GB |
| Battery | dual-cell configuration with fast charging (50 per cent charge in 20 minutes via wired charging and in 30 minutes via wireless charging) | 4,800 mAh dual-cell configuration with 45 W wired fast charging and 20 W wireless fast charging capabilities | 4,806 mAh dual-cell configuration with 30 W wired fast charging and 25 W wireless fast charging capabilities |
| Camera | Dual-lens Fusion primary setup (48 MP Fusion main, 48 MP Fusion ultra-wide), dual front sensors (12 MP Center Stage camera, Under-Display FaceTime camera) | Dual-lens primary setup (50 MP main, 50 MP ultra-wide), 10 MP lens on cover screen, 10 MP lens on inner screen | Triple-lens primary setup (48 MP main with OIS, 10.5 MP ultra-wide, 10.8 MP telephoto), 10 MP ultra-wide sensor on cover screen, 10 MP ultra-wide sensor on inner display |
| Inner display | 7.6-inch LTPO OLED screen with 120 Hz ProMotion refresh rate | 7.6-inch LTPO OLED screen with 1-120 Hz dynamic refresh rate | 8-inch Super Actua LTPO OLED screen with 1-120 Hz adaptive Smooth Display |
| Cover display | 5.4-inch OLED screen | 5.5-inch OLED screen | 6.5-inch Super Actua LTPO screen |
| RAM | 12 GB | 12 GB (base variants), 16 GB (highest variant) | 16 GB |
| Price | INR 2,99,900 (base variant), INR 4,49,900 (highest variant) | INR 1,74,999 (base variant), INR 2,34,999 (highest variant) | INR 1,86,999 |
മൂന്ന് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ
iPhone Duo, Galaxy Z Fold8, Pixel 11 Pro Fold എന്നിവയുടെ ഫോൾഡബിൾ അനുഭവം ഒരുപോലെയല്ല.
iPhone Duo-യിൽ iOS 27, മാറ്റ് നാനോ-ടെക്സ്ചർ ഡിസ്പ്ലേ, ടൈറ്റാനിയം ഫ്രെയിം, Ceramic Shield 2, IP68 റേറ്റിംഗ്, ഡിസ്പ്ലേയ്ക്ക് താഴെയുള്ള FaceTime ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ.
Galaxy Z Fold8-ൽ 201 ഗ്രാം ഭാരം, Armor Aluminum ഫ്രെയിം, Flex Titanium പാളികൾ, Armor FlexHinge, Snapdragon 8 Elite Gen 5 ചിപ്സെറ്റ് എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ.
Pixel 11 Pro Fold-ൽ 8 ഇഞ്ച് Super Actua ഡിസ്പ്ലേ, Tensor G6 ചിപ്സെറ്റ്, Highlight LED Module, split-screen ഉപയോഗം, floating bubbles, Magic Capture എന്നിവയാണ് ശ്രദ്ധേയമായ സവിശേഷതകൾ.
അങ്ങനെ നോക്കുമ്പോൾ, മൂന്ന് ഫോണുകളും ഫോൾഡബിൾ ഡിസൈൻ പങ്കിടുന്നുണ്ടെങ്കിലും അവയുടെ ഹാർഡ്വെയറും സോഫ്റ്റ്വെയറും ഉപയോഗിക്കുന്ന രീതിയിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. iPhone Duo-ൽ Apple-ന്റെ iOS അനുഭവം, Galaxy Z Fold8-ൽ Samsung-ന്റെ One UI അനുഭവം, Pixel 11 Pro Fold-ൽ Google-ന്റെ Android അനുഭവം എന്നിങ്ങനെയാണ് പ്രധാന വ്യത്യാസം.