Huawei Pura X View: ഇന്ത്യയിലെ പ്രതീക്ഷിക്കുന്ന വില, 7000mAh ബാറ്ററിയും ഫുൾ സ്പെസിഫിക്കേഷനും

Huawei Pura X View-ന്റെ ഇന്ത്യയിലെ പ്രതീക്ഷിക്കുന്ന വില, 7000mAh ബാറ്ററി, പുതിയ ഡിസൈൻ, ഡിസ്പ്ലേ, ക്യാമറ എന്നിവയാണ് ഈ ലേഖനത്തിൽ നമ്മൾ നോക്കുന്നത്. ഫോണിന്റെ പ്രധാന സവിശേഷതകളും വിലയുമായി ബന്ധപ്പെട്ട വിവരങ്ങളും വിശദമായി പരിശോധിക്കാം.
ചൈനയിലെ ഷെൻഷെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനിയാണ് Huawei. പുതിയ മോഡലായ Pura X View 2026 സെപ്റ്റംബർ 9-ന് ചൈനീസ് വിപണിയിൽ ഔദ്യോഗികമായി വിൽപനയ്ക്കെത്തിച്ചു. സാധാരണ ഫോണുകളിൽ നിന്ന് വ്യത്യസ്തമായ 16:9.5 ഡിസൈൻ, 6.68mm കനം, 7000mAh ബാറ്ററി എന്നിവയാണ് കമ്പനി അവതരിപ്പിക്കുന്നത്.
സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ അനുദിനം വളരുന്ന ഈ കാലഘട്ടത്തിൽ. ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് ഫോണിന്റെ ബാറ്ററി ലൈഫും അതിന്റെ വെയ്റ്റുമാണ്. സാധാരണ ഗതിയിൽ ബാറ്ററിയുടെ വലുപ്പം കൂടുമ്പോൾ സ്വാഭാവികമായും ഫോണിന്റെ ഭാരവും വർദ്ധിക്കാറുണ്ട്. കനം കുറഞ്ഞ ബോഡിക്കുള്ളിൽ വലിയ ശേഷിയുള്ള ബാറ്ററി നൽകി എന്നതാണ് Pura X View-ന്റെ ശ്രദ്ധേയമായ പ്രത്യേകത.
6.68 മില്ലിമീറ്റർ മാത്രം കനമുള്ള ബോഡിയിൽ 7000mAh ബാറ്ററി ഉൾപ്പെടുത്തിയതാണ് Pura X View-ന്റെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന്. Huawei നൽകുന്ന കണക്കുപ്രകാരം ബാറ്ററിയുടെ typical capacity 7000mAh ആണ്, rated capacity 6815mAh ആണ്.
Huawei Pura X View | രൂപകല്പനയിലെ മാറ്റം
Huawei Pura X View മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് വേറിട്ടു നിർത്തുന്ന പ്രധാന ഘടകം ഇതിന്റെ ഡിസൈനാണ്. ഇന്ന് വിപണിയിലുള്ള മിക്ക ഫോണുകൾക്കും നീളം കൂടിയതും വീതി കുറഞ്ഞതുമായ ഡിസൈനുകളാണുള്ളത്. എന്നാൽ ഹുവായ് ഈ രീതി പാടെ മാറ്റിയിരിക്കുകയാണ്. ഒരു പാസ്പോർട്ടിനോട് സാമ്യമുള്ളതും വീതി കൂടിയതുമായ ഡിസൈനാണ് പുര എക്സ് വ്യൂവിന് നൽകിയിട്ടുള്ളത്.
144.1 മില്ലിമീറ്റർ നീളവും 87.0 മില്ലിമീറ്റർ വീതിയുമാനുള്ളത്. ഈ ഫോണിന് 16:9.5 എന്ന തികച്ചും വ്യത്യസ്തമായ ആസ്പെക്ട് റേഷ്യോ ആണ് കൊടുത്തിരിക്കുന്നത്. സാധാരണ ഫോണുകളേക്കാൾ കൂടുതൽ വീതിയുള്ള display area നൽകുകയാണ് ഈ ഡിസൈനിന്റെ ലക്ഷ്യം.
കാഴ്ചയുടെ വിസ്മയം തീർക്കുന്ന ഡിസ്പ്ലേ
ഒരു ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ സ്ക്രീൻ തന്നെയാണ്. ഹുവായ് പുര എക്സ് വ്യൂവിൽ 6.39 ഇഞ്ച് വലിപ്പമുള്ള മികച്ച OLED ഡിസ്പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്. 2232 x 1320 പിക്സൽ റെസല്യൂഷനാണ് ഇതിന് ഉള്ളത്. അത്കൊണ്ട് തന്നെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച വ്യക്തത ലഭിക്കും. ഏകദേശം 96.1 ശതമാനമാണ് ഈ ഫോണിന്റെ സ്ക്രീൻ-ടു-ബോഡി റേഷ്യോ. മുൻവശത്ത് മിക്കവാറും സ്ക്രീൻ മാത്രമാണ് കാണാൻ സാധിക്കുക.
സ്ക്രീൻ ഉപയോഗം സുഗമമാക്കുന്നതിന് 120Hz റിഫ്രഷ് റേറ്റാണ് ഡിസ്പ്ലേയ്ക്ക് കൊടുത്തിരിക്കുന്നത്. ഇത് scrolling, animations തുടങ്ങിയവ കൂടുതൽ smooth ആയി കാണാൻ സഹായിക്കും. പുറത്ത് നല്ല വെയിലുള്ള സമയത്ത് ഫോൺ ഉപയോഗം പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്. എന്നാൽ ഈ ഫോണിൽ 6500 നിറ്റ്സ് (nits) വരെ പീക്ക് ബ്രൈറ്റ്നെസ്സ് നൽകുന്ന സ്ക്രീനാണുള്ളത്. ഇങ്ങനെ local peak brightness ലഭിക്കുന്നതിനാൽ, outdoor visibility മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ഇരുട്ടിൽ ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണുകൾക്ക് ആയാസം ഉണ്ടാകാറുണ്ട്. അങ്ങനെ ഉണ്ടാകാതിരിക്കാൻ 2160Hz PWM ഡിമ്മിംഗ് സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
16:9.5 എന്ന വീതി കൂടിയ ഫോർമാറ്റ് നമ്മുടെ നിത്യജീവിതത്തിലെ ഫോൺ ഉപയോഗത്തെ വലിയ രീതിയിൽ സഹായിക്കുന്നു. 16:9.5 എന്ന വീതിയേറിയ aspect ratio സിനിമകൾ, ചിത്രങ്ങൾ, കോമിക്സ് തുടങ്ങിയവ കാണുമ്പോൾ കൂടുതൽ വീതിയുള്ള viewing area നൽകുക എന്നതാണ് ഈ ഡിസൈനിന്റെ ലക്ഷ്യം.
കിരിൻ പ്രോസസ്സറും, സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റവും
പ്രകടനത്തിനായി Huawei-യുടെ പുര എക്സ് വ്യൂവിൽ ഉപയോഗിച്ചിരിക്കുന്നത്. ഹുവായ്യുടെ സ്വന്തം കിരിൻ 9030S (Kirin 9030S) എന്ന പ്രോസസറാണ് ഫോണിന്റെ തലച്ചോറായി പ്രവർത്തിക്കുന്നത്. ഈ പ്രോസസ്സർ ഒരേസമയം തന്നെ നിരവധി ആപ്പുകൾ തടസ്സമില്ലാതെ ഉപയോഗിക്കാനും സഹായിക്കുന്നു.
എല്ലാ വേരിയന്റുകളിലും 12GB റാം സ്റ്റോറേജ് നൽകിയിട്ടുണ്ട്. ഉപയോക്താക്കളുടെ ആവശ്യാനുസരണം ഡാറ്റ സൂക്ഷിക്കുന്നതിനായി 256GB, 512GB, 1TB എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ ലഭ്യമാണ്. എന്നാൽ മെമ്മറി കാർഡ് (MicroSD) ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാനുള്ള ഓപ്ഷൻ ഫോണിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരമായി ഹുവായ്യുടെ ഏറ്റവും പുതിയ ഹാർമണി ഒഎസ് 7.0 (HarmonyOS 7.0) യിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
Huawei Pura X View വിന്റെ ക്യാമറകൾ
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ ഫോണിന്റെ പിന്നിലായി വട്ടത്തിലുള്ള ഡിസൈനിൽ മൂന്ന് ക്യാമറകൾ അടങ്ങുന്ന മികച്ചൊരു ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. 200MP പ്രധാന ക്യാമറയ്ക്ക് f/1.8 aperture-ഉം OIS-ഉം നൽകിയിട്ടുണ്ട്. Huawei-യുടെ ക്യാമറ സോഫ്റ്റ്വെയർ ഫീച്ചറുകളോടൊപ്പം low-light photographyയ്ക്കും ഇത് ഉപയോഗിക്കാം.
പ്രധാന ക്യാമറയ്ക്കൊപ്പം 50 മെഗാപിക്സലിന്റെ ഒരു പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഫോണിനുണ്ട്. ദൂരെയുള്ള കാഴ്ചകൾ വളരെ വ്യക്തമായി പകർത്താൻ ഇത് സഹായിക്കും. ഇതിൽ 3.7x ഒപ്റ്റിക്കൽ സൂമും പരമാവധി 100x വരെയുള്ള ഡിജിറ്റൽ സൂമും ലഭ്യമാണ്. സൂം ചെയ്ത് ഫോട്ടോയെടുക്കുമ്പോൾ കൈ വിറച്ചാൽ ചിത്രം മങ്ങാതിരിക്കാൻ ഈ ടെലിഫോട്ടോ ലെൻസിലും OIS സംവിധാനം ഉൾപ്പെടുത്തിയിരിട്ടുണ്ട്. മൂന്നാമതായി 8 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് മാക്രോ ക്യാമറയുമുണ്ട്.
സെൽഫികൾക്കും മികച്ച വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 50 മെഗാപിക്സലിന്റെ ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്. ഇത് മികച്ച വീഡിയോകൾ റെക്കോർഡ്ചെയ്യാൻ സഹായിക്കും. മുന്നിലെയും പിന്നിലെയും ക്യാമറകൾ ഉപയോഗിച്ച് 4K റെസല്യൂഷനിൽ വീഡിയോകൾ വരെ ചിത്രീകരിക്കാൻ ഈ സ്മാർട്ട്ഫോണിന് സാധിക്കും.
7000mAh ന്റെ ബാറ്ററിയും വേഗത്തിലുള്ള ചാർജിംഗും
ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ ബാറ്ററിയാണ്. ഇന്ന് വിപണിയിലുള്ള മിക്ക മുൻനിര ഫോണുകളിലും 5000mAh ബാറ്ററിയാണ് നാമ്മൾ കാണാറുള്ളത്. എന്നാൽ പുര എക്സ് വ്യൂവിൽ 7000mAh ശേഷിയുള്ള വലിയൊരു ബാറ്ററിയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 6.68 മില്ലിമീറ്റർ മാത്രം കനമുള്ള ഫോണിൽ ഇത്രയും വലിയ ബാറ്ററി. അത് തന്നെയാണ് Pura X View-ന്റെ പ്രധാന hardware പ്രത്യേകതകളിലൊന്ന്.
ബാറ്ററി വലിയതായതുകൊണ്ട് ചാർജ് ചെയ്യാൻ സമയമെടുക്കുമോ എന്ന പേടി വേണ്ട. വയർഡ് ചാർജിംഗിൽ പരമാവധി 66W Huawei SuperCharge പിന്തുണയ്ക്കുന്നു. 50W wireless SuperCharge-നും wireless reverse charging-നും പിന്തുണയുണ്ട്. 50W wireless charging-ന്റെ പരമാവധി വേഗതയ്ക്ക് അനുയോജ്യമായ Huawei charging accessories ആവശ്യമാണ്. അതുകൂടാതെ മറ്റുള്ളവരുടെ ഫോണുകളോ ഇയർബഡുകളോ ചാർജ് തീർന്നുപോയാൽ അവ വയർലെസ്സ് ആയി ചാർജ് ചെയ്യാം. ഇതിന് സഹായിക്കുന്ന വയർലെസ്സ് റിവേഴ്സ് ചാർജിംഗ് സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കണക്റ്റിവിറ്റിയും സവിശേഷതകളും
ഏറ്റവും പുതിയ കണക്റ്റിവിറ്റി ഫീച്ചറുകളെല്ലാം ഫോണിൽ ലഭ്യമാണ്. നിലവിലെ Smartprix listing ൽ Pura X View-നെ 5G phone ആയി കാണിക്കുന്നു. ഇന്റർനെറ്റ് കൂടുതൽ വേഗത്തിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ഏറ്റവും പുതിയ Wi-Fi 7 സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. കൂടാതെ ബ്ലൂടൂത്ത് 6.0, പേയ്മെന്റുകൾ എളുപ്പമാക്കുന്ന NFC എന്നിവയുമുണ്ട്. സിം കാർഡുകളുടെ കാര്യത്തിൽ ഡ്യുവൽ സിം പിന്തുണയുണ്ട്, ഫിസിക്കൽ നാനോ സിമ്മിനൊപ്പം ഇ-സിം (eSIM) സൗകര്യവും ഫോൺ നൽകുന്നു. സുരക്ഷയ്ക്കായി ഫോണിന്റെ വശത്തായി ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്.
കണക്റ്റിവിറ്റിക്കായി യുഎസ്ബി ടൈപ്പ് – സി പോർട്ട് ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഇൻഫ്രാറെഡ് പോർട്ട് (IR Blaster) ഉള്ളതുകൊണ്ട് ഫോൺ ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ടിവി, എസി തുടങ്ങിയ ഉപകരണങ്ങൾ റിമോട്ട് ആയി പ്രവർത്തിപ്പിക്കാം. ഈ ഫോണിൽ 3.5mm ഓഡിയോ ജാക്ക് അല്ലെങ്കിൽ എഫ്എം റേഡിയോ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം വയർഡ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കണം.
IP68, IP69 സംരക്ഷണം
പൊടി, വെള്ളം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി ഫോണിന് IP68, IP69 ratings ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ protection സ്ഥിരമായതല്ലെന്നും, സാധാരണ ഉപയോഗത്തിൽ wear and tear മൂലം ഇതിന്റെ ഫലപ്രാപ്തി കുറയാമെന്നും Huawei വ്യക്തമാക്കുന്നു.
Huawei Pura X View | വിലയും വിപണിയിലെ ലഭ്യതയും
ഹുവായ് പുര എക്സ് വ്യൂ സ്മാർട്ട്ഫോൺ ആദ്യഘട്ടത്തിൽ ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചൈനയിൽ 12GB + 256GB മോഡലിന് ¥5,999 മുതലാണ് വില. 12GB + 512GB മോഡലിന് ¥6,999യും 12GB + 1TB മോഡലിന് ¥8,499യുമാണ് വില. ചൈനീസ് വില നേരിട്ട് ഇന്ത്യൻ രൂപയിലേക്ക് മാറ്റിയുള്ള കണക്കുകൾ exchange rate അനുസരിച്ച് മാറും.
“ഇന്ത്യയിലെ വിലയും ലഭ്യതയും സംബന്ധിച്ച് Huawei ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ price-tracking സൈറ്റായ Smartprix നിലവിൽ Huawei Pura X View-ന്റെ expected price ₹89,999 എന്നാണ് കാണിക്കുന്നത്. ഇത് ഔദ്യോഗിക Huawei India വിലയല്ല. ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുന്ന സമയത്ത് യഥാർത്ഥ വില വ്യത്യാസപ്പെടാം.
സ്മാർട്ട്ഫോൺ വിപണിയിൽ യാതൊരു മാറ്റവുമില്ലാതെ ഒരേ ഡിസൈനിലുള്ള ഫോണുകൾ ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലത്താണ്. ഈ തികച്ചും വ്യത്യസ്തമായ ഒരു ഫോണായ ഹുവായ് പുര എക്സ് വ്യൂ ഇറങ്ങിയിരിക്കുന്നത്.
ഫോൾഡബിൾ ഫോണുകൾക്ക് സമാനമായ വീതി കൂടിയ ഡിസ്പ്ലേ ഒരു സാധാരണ രൂപകൽപ്പനയിൽ അവതരിപ്പിച്ചത്. മറ്റു സാധാരണ slab smartphones-ൽ നിന്ന് വ്യത്യസ്തമായ 16:9.5 aspect ratio, 6.68mm കനം, 7000mAh battery എന്നിവയാണ് Huawei Pura X View-നെ ശ്രദ്ധേയമാക്കുന്ന പ്രധാന കാര്യങ്ങൾ. 200MP പ്രധാന ക്യാമറ, 120Hz OLED display, Kirin 9030S chip, 66W wired charging, 50W wireless charging, IP68/IP69 protection എന്നിവയും ഫോണിലുണ്ട്.
നിലവിൽ ഇത് ചൈനീസ് വിപണിയിലാണ് ലഭ്യമാകുന്നത്. ഇന്ത്യയിലെ ഔദ്യോഗിക വിലയും ലഭ്യതയും Huawei സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ഇന്ത്യയിലെ expected price ഒരു reference ആയി മാത്രം കാണുന്നതാണ് ഉചിതം.
Huawei Pura X View Specifications
| Feature | Details |
|---|---|
| Model | Huawei Pura X View |
| Weight | ഏകദേശം 201 ഗ്രാം (ബാറ്ററി ഉൾപ്പെടെ) |
| Display | 6.39-inch OLED |
| Colors | 10.7 billion colors, P3 wide color gamut |
| Refresh Rate | 120Hz |
| Resolution | FHD+ 2232 × 1320 pixels |
| Glass | Kunlun Glass |
| Processor | Kirin 9030S |
| Operating system | HarmonyOS 7.0 |
| RAM | 12GB |
| Storage | 256GB / 512GB / 1TB |
| Battery | 7000mAh typical |
| Water/Dust Protection | IP68 + IP69 |
| Bluetooth | Bluetooth 6.0 |
| USB | USB Type-C |
| GPS | GPS, AGPS, GLONASS, BeiDou, Galileo, QZSS, NavIC |
| Wired charging | 66W Huawei SuperCharge |
| Wireless charging | 50W Huawei Wireless SuperCharge |
| Main camera | 200MP, F1.8, OIS |
| Periscope Telephoto | 50MP, F2.6, OIS |
| Optical zoom | 3.7x |
| Digital Zoom | 100x |
| Front camera | 50MP, F2.4 |