Apple iPhone 18 pro |A20 pro ചിപ്പും 48MP ക്യാമറയിലെ Variable Aperture സംവിധാനവും

Apple iPhone 18 pro വിപണിയിൽ എത്തിയിരിക്കുകയാണ്. iPhone 17 pro യെ വച്ച് നോക്കുമ്പോൾ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല. പെർഫോമൻസ് ലെവലിൽ നോക്കിയാൽ ക്യാമറ, ബാറ്ററി, AI എന്നിവയിലാണ് വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പ്രത്യേകിച്ച് 48MP Main ക്യാമറയിലെ Variable അപ്പേർചർ സംവിധാനവും പുതിയ A20 Pro ചിപ്പും ശ്രദ്ധേയമാണ്.
2026 സെപ്റ്റംബർ 9 ന് iPhone 18 Pro, iPhone 18 Pro Max എന്നീ വേരിയന്റ്റുകൾ വിപണിയിൽ എത്തി. ഇന്ത്യയിൽ സെപ്റ്റംബർ 12-ന് പ്രീ-ഓർഡർ ആരംഭിക്കുകയും. സെപ്റ്റംബർ 18 മുതൽ വിൽപ്പന തുടങ്ങുകയും ചെയ്തു.
iPhone 18 Pro ഡിസൈനിൽ മാറ്റമുണ്ടോ
പറഞ്ഞതുപോലെ കാര്യമായ മാറ്റങ്ങളൊന്നും iPhone 18 Pro യിൽ ആപ്പിൾ കൊണ്ടുവന്നിട്ടില്ല. പ്രൊ ലുക്ക് കിട്ടാൻ അലൂമിനിയം യൂണിബോഡി ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത് സെറാമിക് ഷിൽഡ് 2-യും പിന്നിൽ സെറാമിക് ഷിൽഡ് -ഉം നൽകിയിട്ടുണ്ട്. 6.3 ഇഞ്ച് Super Retina XDR OLED ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ബ്ലാക്ക്, uസിൽവർ, ഗ്ലാസിയർ, ബർഗണ്ടി എന്നിങ്ങനെ നാല് നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്.
iPhone 18 Pro യിലെ 48MP ക്യാമറയും വേരിബിൾ അപേർചർ (Variable Aperture) സംവിധാനവും
48MP Fusion Main ക്യാമറയിൽ ആപ്പിൾ ആദ്യമായി Variable Aperture സംവിധാനം കൊണ്ട് വന്നിട്ടുണ്ട്. ƒ/1.48, ƒ/1.8, ƒ/2.8, ƒ/4.0 ഇങ്ങനെയാണ് aperture options ഇതിലുഉള്ളത്. ലൈറ്റിന്റെ അളവും ആവശ്യകതയും അനുസരിച്ച് aperture ക്രമീകരിക്കാൻ ഇതിന് കഴിയും.
ƒ/1.48 അപേർചർ (aperture) ഉപയോഗിക്കുമ്പോൾ കൂടുതൽ പ്രകാശം സെൻസറിലേക്ക് എത്തും. കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിൽ മികച്ച ഫോട്ടോകൾ എടുക്കാൻ ഇത് സഹായിക്കുമെന്ന് Apple പറയുന്നു. ƒ/2.8, ƒ/4.0 പോലുള്ള അപേർചർ സെറ്റിംഗ്സ് (aperture settings) ഉപയോഗിച്ച് ഫ്രെയിമിലെ കൂടുതൽ ഭാഗങ്ങളിൽ ഡീറ്റെയിൽസ് നിലനിർത്താനും കഴിയും.
iPhone 18 Pro-യിലെ മൂന്ന് പിൻ ക്യാമറകളും 48MP Fusion ക്യാമറകളാണ്. Digital zoom 40x വരെ ലഭിക്കും. മൊത്തത്തിൽ 8x ഒപ്റ്റിക്കൽ ക്വാളിറ്റി സൂമും(optical-quality zoom) 16x ഒപ്റ്റിക്കൽ ക്വാളിറ്റി സൂം റെയ്ഞ്ചും (optical-quality zoom range) ആപ്പിൾ നൽകുന്നു.
| Main Camera | 48MP, 24mm, Variable Aperture, Second-generation Sensor-shift OIS |
|---|---|
| Ultra Wide Camera | 48MP, 13mm, ƒ/2.2 aperture, 120-degree field of view |
| Telephoto Camera | 48MP, 100mm 4x optical zoom, 200mm 8x optical-quality zoom |
18MP Center Stage ക്യാമറയാണ് മുൻവശത്ത് നൽകിയിരിക്കുന്നത്. Autofocus, Focus Pixels, Center Stage, Ultra-stabilised video എന്നിവ ഇതിലുണ്ട്. Center Stage ഉപയോഗിച്ച് വീഡിയോ കോളിലും ചിത്രങ്ങളിലും frame സ്വയം ക്രമീകരിക്കുന്നു. 4K Dolby Vision വീഡിയോ 60fps വരെ റെക്കോർഡ് ചെയ്യാനും സാധിക്കും.
4K Dolby Vision, ProRes RAW, Apple Log 2, 4K 120fps Dolby Vision എന്നിവ ലഭ്യമാണ്. Multi-camera production ആവശ്യങ്ങൾക്കായി Genlock പിന്തുണയും ഉണ്ട്. Dual Capture ഉപയോഗിച്ച് ഒരേസമയം മുൻ ക്യാമറയിലും പിൻ ക്യാമറയിലും വീഡിയോകൾ റെക്കോർഡ് ചെയ്യാം. Audio Mix ഉപയോഗിച്ച് വീഡിയോയിലെ voice, music, background sound എന്നിവ കൂടുതൽ നിയന്ത്രിക്കാനും സാധിക്കും.
A20 പ്രൊ ചിപ് സെറ്റും വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും (Vapour Chamber cooling system)
18 Pro-യുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് A20 Pro ചിപ് സെറ്റാണ്. 6-core CPU, 7-core GPU, Dual 16-core Neural Engine എന്നിവയാണ് A20 Pro-യുടെ പ്രധാന ഘടകങ്ങൾ. ആപ്പിളിന്റെ റിപ്പോർട്ട് അനുസരിച്ച് iPhone 17 Pro-യെ അപേക്ഷിച്ച് ഗ്രാഫിക്സ് പെർഫോമൻസ് 40 ശതമാനം വരെ വേഗത്തിലാണെന്നാണ്.
iPhone 18 Pro-യിൽ പുതിയ Vapour Chamber cooling system നൽകിയിട്ടുണ്ട്. മുൻ തലമുറയേക്കാൾ മൂന്ന് മടങ്ങ് surface ഏരിയ ഉള്ള കൂളിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നതെന്നാണ് ആപ്പിളിന്റെ സ്ഥിരീകരണം. ഗെയിമിംഗ്, AI പോലുള്ള കൂടുതൽ പ്രോസസ്സിംങ്ങും സമയവും ആവശ്യമായ സാഹചര്യത്തിൽ ഇത് സഹായിക്കും.
ബാറ്ററിയും ചാർജിങ്ങും
ബാറ്ററിയുടെ കാര്യത്തിൽ അവരുടെ സ്ഥിരം പല്ലവി എത്ര mAh ആണെന്ന് Apple ഔദ്യോഗിക സ്പെസിഫിക്കേഷൻസി -ൽ വ്യക്തമാക്കുന്നില്ല. ആപ്പിൾ പറയുന്നത് 34 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും സ്ട്രീമെഡ് വീഡിയോ പ്ലേബാക്ക് 31 മണിക്കൂർ വരെയുമാണ്. അനുയോജ്യമായ പവർ അടാപ്റ്റർ ഉപയോഗിച്ച് ഏകദേശം 15 മിനിറ്റിൽ 50 ശതമാനം വരെ charge ചെയ്യാം. അത്പോലെ വയർലെസ് ചാർജിങ് ഉപയോഗിക്കുമ്പോൾ ഏകദേശം 30 മിനിറ്റിൽ 50 ശതമാനം വരെ charge ചെയ്യാമെന്നും ആപ്പിൾ പറയുന്നു. MagSafe, Qi2 വയർലെസ് ചാർജിങ്(wireless charging) എന്നിവയിലൂടെ 25W വരെ പിന്തുണയ്ക്കും.

ഡിസ്പ്ലേയും, സോഫ്റ്റ്വെയറും
വലിയ 6.3 ഇഞ്ച് Super Retina XDR OLED ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ProMotion സാങ്കേതികവിദ്യയിലൂടെ 120Hz വരെ Adaptive Refresh Rate ലഭിക്കുന്നു.
ഡൈനമിക് ഐലൻഡ് -ലും ചെറിയ മാറ്റമുണ്ട്. ഒരേസമയം മൂന്ന് ലൈവ് ആക്ടിവിറ്റീസ് വരെ കാണിക്കാൻ പുതിയ ഡൈനമിക് ഐലൻഡ് -ന് കഴിയും.
iPhone 18 Pro iOS 27-ലാണ് എത്തിയിരിക്കുന്നത്. Apple ഇന്റലിജിൻസ് -ന്റെ അടുത്ത തലമുറ ഫീച്ചറുകളും പുതിയ Siri AI-യും ഇതിൽ ലഭ്യമാണ്. Siri AI കൂടുതൽ വ്യക്തിപരവും കോൺവെർസേഷണൽ -ഉം ആക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
എന്നാൽ ആപ്പിളിന്റെ ഇന്ത്യ വെബ്സൈറ്റ് പ്രകാരം Siri AI rollout നിലവിൽ ഇംഗ്ലീഷ് ഭാഷയിലാണ് ആരംഭിക്കുന്നത്.
iPhone 18 Pro നാല് സ്റ്റോറേജ് വേരിയന്റ്സി -ലാണ് ലഭിക്കുന്നത് 256ജിബി, 512ജിബി, 1ടിബി,2ടിബി
ആപ്പിൾ ഔദ്യോഗികമായി നൽകിയിരിക്കുന്ന സ്റ്റോറേജ് ഓപ്ഷൻസ് ഇവയാണ്.
ഐഫോൺ 18 Pro-യിൽ ആപ്പിൾ ഇത്തവണ പ്രധാനമായും ക്യാമറ, പെർഫോമൻസ്, ബാറ്ററി, AI എന്നീ മേഖലകളിലാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. അതോടൊപ്പം A20 Pro ചിപ്പും പുതിയ വേപ്പർ ചേമ്പർ കൂളിംഗ് സംവിധാനവും കൂടി ഗെമിംഗ്, AI പ്രോസസ്സിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ കൂടുതൽ സമയമെടുക്കുന്ന ജോലികൾക്ക് സഹായകരമാണ്.
വേഗത്തിലുള്ള ചാർജിങ്, 18എംപി സെന്റർ സ്റ്റേജ് ക്യാമറ, പുതിയ ഡൈനമിക് ഐലൻഡ്, iOS 27, Siri AI എന്നിവയും ഫോണിനെ കൂടുതൽ ഫ്യൂചർ റിച്ച് ആക്കുന്നുണ്ട്.
ചുരുക്കത്തിൽ പറഞ്ഞാൽ, ഐഫോൺ 18 Pro-യുടെ പ്രധാന ആകർഷണം വെറും പുതിയ ഐഫോൺ എന്നതിലല്ല. ക്യാമറയിൽ കൂടുതൽ കണ്ട്രോൾ, കൂടുതൽ ശക്തമായ പെർഫോമൻസ്, മെച്ചപ്പെട്ട തെർമൽ മാനേജ്മെന്റ് എന്നിവ ഒരുമിച്ച് നൽകുന്നതിലാണ്.
സാധാരണ ഉപയോഗത്തിന് മാത്രം ഫോൺ വാങ്ങുന്നവർക്ക് ഇതിലെ എല്ലാ Pro ഫീച്ചറുകളും ആവശ്യമായി വരണമെന്നില്ല.
എന്നാൽ ഫോട്ടോഗ്രാഫി, വീഡിയോ, ഗെയിമിംഗ്, AI തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ഐഫോൺ ആവശ്യമുള്ളവർക്ക് ഐഫോൺ 18 പ്രൊ യിലെ പുതിയ ഹാർഡ്വെയർ മാറ്റങ്ങൾ പ്രധാനപ്പെട്ടതാണ്. ഐഫോൺ 17 പ്രൊ ഉപഴോകിക്കുന്നവർ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്. അത് കൊണ്ട് പുതിയ ക്യാമറ, A20 Pro ചിപ്, കൂളിംഗ് സിസ്റ്റം എന്നിവയിലെ മാറ്റങ്ങളാണ് അപ്ഗ്രേഡ് പരിഗണിക്കുമ്പോൾ പ്രധാനമായി നോക്കേണ്ടത്.